Friday 25 March, 2011

ചരിത്രം സ്'മരി'ക്കുമ്പോള് ......

സെപ്റ്റംബര്‍ 28.

തിയതി ഇന്നത്തെ തലമുറ ആഘോഷിക്കുന്നത് ബോളിവുഡ്ന്റെ പുതിയ താരോദയം "രണ്ബീര്കപൂറിന്റെ " ജന്മദിനം ആയിട്ടാണ്. അദ്ദേഹം ജനിക്കുനതിനു എത്രയോ വര്ഷം മുന്മ്ബ് , കൃത്യമായി പറഞ്ഞാല് 75 വര്ഷം മുന്മ്ബ്, ഇന്ത്യയുടെ "ശാഹീദ്", ധീരനായ സിഖ് കാരന്അങ്ങ് പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്ജനിച്ചു. തന്റെ 23 ആം വയസ്സില്കഴുമരത്തില്ഏറുംമ്പോഴും പുഞ്ചിരി കൊണ്ട് കാലനെ വരവേറ്റ മഹാന്‍... അതെ…., "മഹാനായ ഭഗത് സിംഗ്” …..

കറതീര്ന്ന വിപ്ലവം പൈതൃകമായിട്ടുള്ള, ശൈശവ വിവാഹത്തെ പേടിച്ച് നാട് വിട്ട ബാലന്‍. മഹാത്മജിയുടെ "സ്വതന്ത്ര ഇന്ത്യ " എന്ന ആശയത്തില്ആകൃഷ്ടനായി, പിന്നീട് തീര്ത്തും വിപ്ലവാധിഷ്ട്ടിധമായ പ്രവര്ത്തന രീതി സ്വീകരിക്കുമ്പോ, ജീവിതം കേവലം ലൌകീകതതയില്മാത്രം ഒതുങ്ങുന്നതല്ലെനു മനസ്സിലാക്കിയിരുന്നു. സമപ്രായക്കാര്പന്ത് കളിച്ചു ഉല്ലസികുമ്പോ, ഇന്ത്യക്ക് വേണ്ടി പോരാടുന്നതില്ഉത്സാഹം കാണിച്ച യുവാവ്.

കണ്മുന്നില്‍, ആരാധ്യനായ ശ്രീമാന്ലാലാ രാജ്പത്ത് റായിയെ പട്ടിയെ തല്ലുമ്പോലെ ബ്രിട്ടിഷുകാര്തല്ലി കൊന്നപ്പോള്‍, ഉള്ളില്അണപൊട്ടിയ രോഷം ബ്രിട്ടിഷുകാരുടെ അരങ്ങായ സെന്ട്രല്അസംബ്ലിയില്‍, തന്റെ കൂട്ടാളികളായ സുഖ്ദേവിന്റെയും രാജ്ഗുരുവിന്റെയും ഏതാനം സഹപ്രവര്ത്തകരുടെയും സഹായത്തോടെ ബോംബിടുന്നതോടെയാണ് തെല്ലു അമര്ന്നത്.

അവരെ കൊല്ലാനോ പരിക്കേല്പ്പിക്കാനോ ഉദ്ദേശിച്ച് ആയിരുന്നില്ല ആക്രമണം. മറിച്ച്, അത് ഒരു ആഹ്വാനം ആയിരുന്നു. ഉറങ്ങിക്കൊണ്ട് ഇരുന്ന ചെറുപ്പക്കാരെ എഴുന്നേല്പിക്കാനുള്ള ആഹ്വാനം. പിന്നെ, ബ്രിട്ടിഷുകാര്ക്കുള്ള ഒരു മുന്നറിയിപ്പും... വിപ്ലവത്തിന്റെ അലകള്ഉയരുന്നു എന്ന മുന്നറിയിപ്പ്. അതിനു അദ്ദേഹം നല്കിയ ഞായീകരണം ഇങ്ങനെ ആയിരുന്നു....." മൂകന്മാരോട് കുറഞ്ഞ ശബ്ദത്തില്പറഞ്ഞിട്ട് പ്രയോജനമില്ല, ഉറക്കെ തന്നെ പറയണം ....."

"സാമൂഹിക താല്പര്യം മുന്നിര്ത്തി " ഒരു വോട്ടിന്റെ മാത്രം എതിര്പ്പില്‍, വിജയകരമായി ബ്രിട്ടിഷുകാര്പാസ്സാക്കിയ "ഇന്ത്യന്ഡിഫെന്സ് ആക്ട്‌ " ഭഗത് സിംഗ് ഇനേയും കൂട്ടരെയും കണ്ടു മാത്രമായിരുന്നു. അതിന്റെ ബലത്തില്അവര്അദേഹത്തെയും കൂട്ടരേയും അറസ്റ്റ് ചെയ്യുകയായിരുന്നു. ഒരു തടവുകാരന്റെ അവകാശം എങ്കിലും ലഭിക്കുവാന്‍, 63 ദിവസം സത്യാഗ്രഹം അനുഷ്ട്ടിക്കേണ്ടി വന്ന ഗതികേട്... മനുഷ്യന് മാത്രം സ്വന്തം. 1 മണിക്കൂര്‍ "പട്ടിണി" കിടക്കുമ്പോഴേക്കും വയര്എരിച്ചിലും ഉരുണ്ടു കയറ്റവും അനുഭവിച്ചിട്ടു , ലഘുപനീയം നുണയുന്ന പുതിയ തലമുറക്കാര്ക്ക്, ഇത് ആലോചിക്കാന്പോലും കഴിയില്ല .

പക്ഷെ അത് കൊണ്ടൊന്നും ഇവരെ വെറുതെ വിടാന്ബ്രിട്ടിഷുകാര്തയ്യാറായില്ല. ബെര്മിംഗ്ഹാമിലെ ഹിങ്ക്സ്വെല്‍ & കോ. യുടെ "ദി ലാറ്റെം" എന്ന പേന അവരെ തൂക്കി കൊല്ലാന്വിധിച്ചു. വിധി കേട്ട് സിംഗ് പതറിയില്ല, മറിച്ച്‌, സ്വതന്ത്ര പോരാളികള്ക്ക് വിധിക്കാറുള്ള പോലെ "വെടിയേറ്റ്" മരിക്കണം എന്നദ്ദേഹം ആവശ്യപെട്ടു. രാവിലെ 8 മണിക്ക് നടത്താറുള്ള ശിക്ഷ പൊതുവികാരവും ജനരോഷവും മുന്നിര്ത്തി തലേന്ന് രാത്രി 7 മണിക്ക് തന്നെ നടത്താന്അവര്തീരുമാനിച്ചു.അപ്പോഴും ജനങ്ങള്രോഷാകുലരായി അവടെ കാത്തുനില്ക്കുക ആയിരിന്നു. സിംഗ് ഇന് ജനങ്ങളില്ഉണ്ടായിരുന്ന സ്വാധീനം ബ്രിട്ടിഷുകാരുടെ മുട്ട് ഇടുപ്പിച്ചു കാണണം.

23 മാര്ച്ച്‌ 1931 , കഴുമരത്തെ വരവേറ്റു അവര്മൂന്നു പേരും നെഞ്ച് വിരിച്ചു നിന്നു. അവരുടെ വിപ്ലവത്തിന് അപ്പോഴും ഒരു കോട്ടവും തട്ടിയിട്ടില്ലെന്നു അടിവരയിട്ടു പറയുന്നതായിരുന്നു ഭഗത് സിംഗ് ഇന്റെ വാചകം " വ്യക്തികളെ കൊല്ലുക എളുപ്പമാണ്, പക്ഷെ ആശയങ്ങളെ കൊല്ലാന്നിങ്ങള്ക്ക് ആവില്ല..... ആശയങ്ങള്നില നിന്നപ്പോള്പല മഹാ സാമ്രാജ്യങ്ങളും തകര്ന്നടിഞ്ഞിട്ടുണ്ട്..."

ചരിത്രം, സ്വതന്ത്ര ലബ്ധിയില്ഗാന്ധിജിയെയും അഹിംസ വാദികളേയും പാടി പുകഴ്ത്തുമ്പോള്‍, ഇവരെ പോലുള്ളവരുടെ പോരാട്ടം നിഴലിലാണ്. വിദേശികളെ അഹിംസ മാര്ഗത്തിലൂടെ പുറത്താക്കിയ പോരാട്ടം ഇന്നും ഇവടെ നടക്കുന്നു. സ്വദേശികളായ ചൂഷകരെ അത് സ്പര്ശിക്കുക പോലും ചെയ്യുന്നില്ല. അപ്പോള്‍, അഹിംസ മാര്ഗം എത്രത്തോളം ഫലവത്ത് ആണെന്നുള്ളതില്നാം സംശയിക്കേണ്ടി ഇരിക്കുന്നു. രക്തം ചിന്താതെ സ്വാതന്ത്ര്യം സിദ്ധിച്ച ഏതു രാജ്യമാണ് ഇവിടുള്ളത്?. ബഹുമതി സ്വന്തമാക്കനെന്നോണം ചരിത്രം (ചരിത്രകാരന്മാര്‍ ) ജീവന്ബലി അര്പ്പിച്ചു പോരാടിയ വിപ്ലവകാരികളെ ബോധപൂര്വം മറന്നു. ഇവിടെ ചരിത്രം സ്മരിക്കുകയല്ല മറിച്ച്‌, "മരിക്കുകയാണ്". ഇന്ത്യക്കാര്പട്ടിണി കിടന്നത് കൊണ്ട് മാത്രമാണ് ബ്രിട്ടിഷുകാര്ഇന്ത്യ വിട്ട പോയതെന്ന് പറയുന്നത് ശുദ്ധ ഭോഷ്ക്കാണ്. അതിനു സമാന്തരമായി ഇവരെ പോലുള്ള ആളുകള് അവരുടെ ജീവന് ഭീഷണി ഉയര്ത്തിക്കൊണ്ട് വന്നത് കൊണ്ട് കൂടിയാണത്.

ക്യുബന്വിപ്ലവകാരിയായ "ചെഗുവേരയെ" ആരെന്നു പോലും അറിയാതെ, ധരിക്കുന്ന വസ്ത്രത്തില്അദ്ദേഹത്തിന്റെ ചിത്രം ആലേഘനം ചെയ്തു കൊണ്ട് ഞെളിഞ്ഞു നടക്കുന്ന ഇന്നത്തെ തലമുറ, എന്ത് കൊണ്ട് ഭഗത് സിംഗ് ഇന്റെ ചിത്രം പതിക്കുനില്ല? അവരെ ആരാധിക്കുന്നില്ല ?

കഴിഞ്ഞ മാര്ച്ച്‌23 അവരുടെ രക്തസാക്ഷി ദിനമായിരുന്നു . എത്ര പേര് ഓര്ത്തു കാണും അവരെ ? ഒരു രാഷ്ട്രീയക്കാരന്പോലും അവരെ സ്മരിക്കുന്ന കണ്ടില്ല, ഒരു മാധ്യമം പോലും അവരെ ഓര്ക്കുന്ന കണ്ടില്ല. ചടങ്ങിനെന്നോണം കേന്ദ്ര സര്ക്കാര്‍, പത്രങ്ങളില്ഒരു കോളം "പരസ്യം" നല്കി. എല്ലാ കൊല്ലവും തിരക്കുകളുടെ തിരമാലകളില് ദിനം മുങ്ങി പോവാറുണ്ട്. ഇത്തവണ ക്രിക്കറ്റ്വേള്ഡ് കപ്പ്എന്ന സുനാമി ഇവരെ വിഴുങ്ങി.

അഴിമതിയില്മുങ്ങി നീരാടി , 90 ആം വയസ്സിലും അധികാര ലഹരി നുണയാന്തിരഞ്ഞെടുപ്പില്മത്സരിക്കുന്ന രാഷ്ട്രീയക്കാര് മരിച്ചാല്പിറ്റേന്ന് ഉയരും, ഇറ്റാലിയന്മാര്ബിളില്തീര്ത്ത മാനം മുട്ടുന്ന സ്മൃതി മണ്ഡപം. ജീവിതത്തിന്റെ ഏതോ തന്മാത്രയില്‍, അബദ്ധവശാല്ജയിലില്ഒരു മണിക്കൂര്ചിലവിടുന്നവന്പോരാളി, സേനാനി, രക്തസാക്ഷി.... അവിടെ അനേകം രക്ത ചൊരിച്ചിലുകള്ക്ക് സാക്ഷി ആയവന്എന്ന അര്ത്ഥത്തിലേക്ക് ചുരുങ്ങി പോവുന്നു പദം. കര്മം കൊണ്ടും ജന്മം കൊണ്ടും യഥാര്ത്ഥ 'രക്തസാക്ഷിയായ' ഭഗത് സിംഗ് ഇന് ഒരു സ്മൃതി മണ്ഡപം ഉണ്ടാവുന്നത് 78 വര്ഷങ്ങള്ക്കിപ്പുറം 2009 ഇല്‍. ഇതിനെ എന്താണ് വിളിക്കേണ്ടത്, സങ്കടകരമെന്നോ, ദൗര്ഭാഗ്യമെന്നോ, അതോ ദുരിതമെന്നോ???

ഇനിയെങ്കിലും ചരിത്രം ഇവരെ സ്മരിക്കുമെന്നു പ്രതീക്ഷിക്കുമ്പോള്‍, അതാ മറ്റൊരു ദുരിതം കൂടി... ഹോളിവുഡ് ഇതിഹാസം, മാദക റാണി "എലിസബത്ത് ടൈലര്‍" മരണം വരിച്ചു. അതേ മാര്ച്ച്‌ 23 ഇന്. ഇനി ഇന്നാള്അവരുടെ മരണ ദിനം ആയിട്ടാവും അറിയപെടുക.

ഇന്നത്തെ സാമുഹിക പശ്ചാത്തലത്തില്അവരുടെ ആത്മാവിനോട് എനിക്ക് പറയാന്ഇതേ ഉള്ളു ......

" ധീരരേ, നിങ്ങള്ചെയ്ത പ്രവര്ത്തിക്ക് ഇന്ന് ഇവിടെ യാതൊരു വിലയും ഇല്ലാതായിരിക്കുന്നു. 100 കോടിക്ക് മുകളില്വരുന്ന ഇന്ത്യക്കാരില്കാല്ശതമാനം പേര് പോലും നിങ്ങളെ ഓര്ക്കുന്നില്ല... ഞാന്ഉള്ള്പെടുന്ന യുവ സമൂഹത്തിന്റെ വാല് പന്തീരാണ്ട് കൊല്ലം കുഴലില്ഇട്ടാലും നിവരില്ലെന്ന വാശിയിലാണ്. ഞങ്ങള് നിങ്ങളോടെ ചെയ്ത ക്രൂരതയില്പകുതി പോലും ബ്രിട്ടിഷുകാര്നിങ്ങളോട് ചെയ്തു കാണില്ല. ഞങ്ങളോട് ക്ഷമിക്കുക…... വരും തലമുറയെങ്കിലും നിങ്ങളെ അറിയട്ടെ, ആരാധിക്കട്ടെ, നിങ്ങളെ അവരുടെ നെഞ്ചില്പ്രതിഷ്ട്ടിക്കട്ടെ... നിങ്ങളുടെ പേര് കേള്ക്കുമ്പോള്അവരുടെ ഞരമ്പുകളില്ചോര തിളെയ്ക്കട്ടെ.... അനീതിക്കെതിരെ പോരാടട്ടെ.... പാറ സംഗീതത്തിന്റെയും സിനിമ താരങ്ങളുടെ കിടപ്പറ രഹസ്യങ്ങളുടെയും പുറകെ പോവാതെ,സമത്വത്തിനായി, ചൂഷണത്തിനെതിരായി, അഴിമതിക്കെതിരായി പോരാടുന്ന ഒരു തലമുറ ഉയര്ത് എഴുന്നേല്ക്കുവാന്ഞാന്പ്രാര്ത്ഥിക്കാം, പ്രത്യാശിക്കാം..........

"മറക്കുവാനാവില്ല മരിക്കുവോളം .......

മാതൃരാജ്യത്തിനായി മൃതിയായ നിങ്ങളെ......."

ജയ് ഹിന്ദ്‌.....

--------അഖില്‍ പ്ലാക്കാട്ട്---------

3 comments:

DESPERATE said...

gud work akhil.its hopeful that atleast there are some amongst the crowd who thinks that way.

akhilplakkat said...
This comment has been removed by the author.
sunny said...

Patriotism
every one thinks it,
many says it,
few write it,
bcoz its a gentle man's way of expressing moreover writing is for future
great attitude.
go ahead best wishes