Saturday 26 February, 2011

മരണം പ്രഹസനമോ ?

അയ്യോ...!എന്റെ അച്ഛന് പോയേ എനിക്ക് ഇനി ആരും ഇല്ലേ .....!!

ആശുപത്രി വരാന്തയില് കിടന്നു രമ അലറിആങ്ങളയും അമ്മയും അമ്മാവന്മാരും ചെരിച്ചന്മാരുമൊക്കെ അടങ്ങിയ ഒരു വലിയ കുടുംബമാണ് അവളുടേത്‌ …..

വരാന്തയുടെ അങ്ങേ അറ്റത്ത് രാമു നില്പുണ്ട്തന്റെ പ്രിയപ്പെട്ട അച്ഛന്റെ ചേതനയറ്റ ശരീരരത്തെ നോക്കികൊണ്ട് .. ഇനി എന്ത് എന്നറിയാതെ... ചെറിയച്ചന്മാര് ഡോക്ടറുടെ അടുത്താണ് , എല്ലാത്തിനും സര്ട്ടിഫിക്കറ്റ് വേണ്ട കാലത്ത് മനുഷ്യന്റെ അവസാനത്തെ സര്ട്ടിഫിക്കറ്റ് ഇനായി …. അതെ... മരണ സര്ട്ടിഫിക്കറ്റ് ..പക്ഷെ ഇതു ആരും ചില്ലിട്ടു വയ്കാറില്ല …. ആശ്വാസം . സാക്ഷരത കൊണ്ടുള്ള ഓരോ ഗുണങ്ങളെ ..!!!

പിന്നെ ഇത് എന്തിനെന്നല്ലേ മരണാനന്തര ചടങ്ങുകള്‍ക്കും മിച്ചം വല്ല കാശു കിട്ടാനും പിന്നെ ….. സെക്കന്റില്എന്നോണം പെരുകുന്ന ജനസംഖ്യയില്‍ ഒന്ന് കുറഞ്ഞെന്നു അറിയിക്കാനും .

എസ്എംഎസ്സുകള് വാഴുന്ന കാലത്ത് ,മിനുട്ടുകള് കൊണ്ട് വാര്ത്ത പരന്നു . വീട്ടില് ആളു കൂടി ,ടാര്പോളിന്കൊണ്ട് പന്തല് ഉയര്ന്നു കസേരകള് നിരന്നു , അടുത്ത വീട്ടിലെ അടുക്കളയില് ആളുകള്ക്കുള്ള ചൂട് ചായ റെഡി .

മരിച്ച ആളെ പരിചയം ഇല്ലാത്തവര് പോലും വന്നു കണ്ടു . മനുഷ്വതം ഇല്ലെന്നു പറഞ്ഞവര് വായ അടച്ചോളു. വരട്ടെവായ അടയ്ക്കാന്വരട്ടെ ... ക്ഷമിക്കണം, പറഞ്ഞത് തിരിച്ചെടുത്തു . വന്ന മഹാമനസ്കര് അതാ കുറച്ചു മാറി രാമുവിന്റെ ചെറിയച്ചനോട്

എന്താലെ ചെയ്യ്യ....?, മനുഷ്യന്റെ കാര്യൊക്കെ ഇത്രേ ഉള്ളു ….” ഉത്തരം പറയാന് ശ്രമിക്കുമ്പോഴേക്കും സില്സില ഹെ സില്സില, കുമിള പോലൊരു ജീവിതത്തില് ഇനി സങ്കട പെടുവാന് നേരമില്ലസില്സില സില്സില …” അയാളുടെ മൊബൈല് പാടി ..

ഒരു മിനിറ്റ്ചെറിയച്ചന്അഭ്യര്ഥിച്ചു .

പക്ഷെ വന്നവര് വിട്ടില്ല , നാട്ടുകാരില് പ്രമാണിയോട്എന്തുണ്ട് ചേട്ടാ...? സുഖമല്ലേ ? ”

പത്തു വിരലിലും സ്വര്ണ്ണ മോതിരവുമായി അയാള് തന്റെ പുതിയ മജന്ത കളര്കസവ് ഷര്ട്ട് പുറകോട്ടു ഉയര്ത്തി കൊണ്ട്

എന്ത് സുഖം മോനെഇങ്ങനെയൊക്കെ പോണു …”

ചടങ്ങുകള് എവടെ വെച്ചാണ്‌ ..?” അവരില് ഒരാള് ചോദിച്ചു

“തീരുമാനിചിട്ടില്ലെന്നാ അറിഞ്ഞത് നിങ്ങള് ഇപ്പൊ പോവുമോ ? അയാള് ചോദിച്ചു.

ഇല്ല ..” അവര് മറുപടി പറഞ്ഞു .

തന്റെ വീടിന്റെ പിന്നാംബുറം കാണിച്ചു കൊണ്ട് അയാള് പറഞ്ഞു

എന്നാല് നിങ്ങള് അങ്ങോട്ട് പോയ്കോ , സാധനം അവടെ ഇണ്ട് …”

ഒളിമ്പിക്സില് സ്വര്ണ്ണം കിട്ടി എന്നോണം അവരുടെ മുഖം ശോഭിച്ചു , പിന്നെ നിന്നില്ല ശരം കണക്കെ അവര് അങ്ങോട്ട് പാഞ്ഞു .

ഞങ്ങളും ഉണ്ട് ട്ടോരണ്ട്എണ്ണം ഞങ്ങക്കുംഗ്ലാസ് നീട്ടി ആര്ത്തിയോടെ അവര് പറഞ്ഞു കൂടെ ഒരു വേവലാതിയുംനെപ്പോളിയന് കിട്ടിയില്ലേ ..?” രാവിലെ ആറു മണി ആവുമ്പോഴേക്കും സാധനം എവ്ടെന്നു കിട്ടിയോ എന്തോ? . ചിലപ്പൊ ആരെങ്കിലും മരണം നേരത്തെ പ്രവചിച്ചു കാണും .

അപ്പോഴതാ പഞ്ചായത്ത് പ്രസിഡന്റും മെമ്പറും മരിച്ച ആള്ക്ക് റീത്ത് സമര്പ്പിച്ചു. ഇന്ന് വരെ പാര്ട്ടി മെമ്പര്ഷിപ് എടുകാത്ത ആളെ നോക്കികൊണ്ട് പ്രസ്താവിച്ചു."പാര്ട്ടിക്ക് ഇത് നികത്താനാവാത്ത ശൂന്യത സൃഷ്ട്ടിക്കും ”.

അവര് ഒന്നിച്ചു നടന്നു നീങ്ങി .

പ്രസിഡന്റെ റീത്തിനു എത്ര്യ നീക്കി വെക്കണ്ടത് ?”മെമ്പര്‍ ചോദിച്ചു.

നൂറു രൂപ വിലയുള്ള റീത്തിനു മൂപ്പരിട്ട വില രൂപ അഞ്ഞൂറ് ..!!!

അപ്പോഴേക്കും രാമുവിന്റെ സുഹൃത്തുക്കള് അവടെ എത്തി , അവരെ കണ്ടതും രാമുവിന്റെ സങ്കടം അണ പൊട്ടി ഒഴുകി . എന്ത് ചെയ്യണം എന്നറിയാതെ സുഹൃത്തുക്കള് പകച്ചു നിന്നു .

രാമുവിന്റെ അമ്മയുടെയും അനിയത്തിയുടെയും സങ്കടം കണ്ട് സീരിയലില്എന്നോണം സ്ത്രീകള് വിതുമ്പി .

അതില് രണ്ട് സ്ത്രീകള് പരസ്പരം എന്നാലും കഷ്ടായി ലെ ? ഇനി അവള് എന്ത് ചെയ്യും ?”

അപ്പോള് മറ്റേ സ്ത്രിഎന്തൊക്കെ പറഞ്ഞാലും അവള്ക്ക് ഇത് തന്നെ വേണം …”

ദൈവമേ ...!! ഇങ്ങനെയും സ്ത്രീകളോ എന്ന് അമ്പരക്കാന് വരട്ടെ , അവരുടെ സംസാരം മുഴുവനും കേട്ടപോഴാ മനസ്സിലായെ അവര് ഇന്നലത്തെ എപ്പിസോഡ് വിലയിരുത്തിയതാണെന്. ഭാരത സ്ത്രീതന് ഭാവ ശുദ്ധി ..

അപ്പോഴാണ് മരിച്ച ആളുടെ ഫോട്ടോ പത്രത്തില് കൊടുക്കാന് പോയ ചെറിയച്ചന് തിരിച്ചെത്തിയത് . മൂപ്പരെ കണ്ട പാടെ നാട്ടുകാരില് ഒരാള് ചോദിച്ചു എത്ര നേരന്നു വച്ചാ ഇങ്ങനെ വെക്ക്യ ..? ചടങ്ങുകള് എവടെ നടത്താനാണ് തീരുമാനം ..?”

അത്... ഇപ്പൊ.... ഒരു തീരുമാനവും ആയിട്ടില്ലന്നേ..

ചോര നീരാക്കി പണിയെടുത്ത്ഉണ്ടാക്കിയ കാശ് കൊണ്ട് അഞ്ചു സെന്റില്മുഴുവനും കോണ്ക്രീറ്റ് പാകുമ്പോള്‍ , പാവം ഓര്ത്തിട്ടുണ്ടാവില്ല അവസ്ഥ ..

ന്നാ പിന്നെ ലക്കിടിക്ക് കൊണ്ടുപോവ്യല്ലേ ..? അവടാവുമ്പോ മരിച്ച ആള്ടെ ആത്മാവിനു പുണ്യവും കിട്ടും , പാണ്ടവര് ബലി ഇട്ട സ്ഥലല്ലേ ?” അയാള് ചോദിച്ചു

ശരിയാണ് , പക്ഷെ വിളിച്ചു ചോദിച്ചപ്പോ , അവടെ ഒരു മുന്മന്ത്രീടെ സംസ്കാര ചടങ്ങ് നടക്കണ കൊണ്ട് ഇപ്പൊ ഒരു ബോഡിയും എടുക്കണില്ലാന്നാ അറഞ്ഞത്

അക്ഷയത്രിഥിയ പോലെ വ്യാവസായിക വല്കരണത്തിന്റെ പുതിയ ഭാവം . ചുടല പറമ്പിന്റെ ആധുനിക രൂപം . കാശിനു വേണ്ടി ഉത്രാട പാച്ചില് പായുമ്പോ എരിഞ്ഞു തീരാന് വേണ്ടി ആറ് അടി മണ്ണിനു വാടകയും കൊടുത്ത് കാത്തിരിക്കേണ്ടി വരുന്ന മനുഷ്യന്റെ യാജക മുഖം .അടുത്ത ബജറ്റില് ഒരു തുക വകയിരുത്തി കൊടുത്താല് കച്ചവടം ഒന്ന് കൂടി കൊഴുക്കും .

പുഴക്കരേല് വച്ച് നടത്തിയാലോ ?” അയാള് ചോദിച്ചു

പുഴയോ , എവടെ ?” ചെറിയച്ചന്

ഹയ്, ദാ അപ്പുറത്തൂടെ ഒഴുകണില്ലേ , അത് തന്നെ അയാള് പറഞ്ഞു

അത് കനാല് അല്ലെ ?” ചെറിയച്ചന്റെ മറുപടി

എന്നാല് പിന്നെ വൈദ്യുതി ശ്മശാനത്തിലേക്ക് എടുക്കാം , എന്തേ ? അതാവുമ്പോ വേഗം പണി കഴിയുംഅയാള് നിര്ദ്ദേശിച്ചു

അതാ നല്ലത് …” ഇതും പറഞ്ഞു കൊണ്ട് ചെറിയച്ചന് പണി തീര്ന്നു കിടക്കണ ശരീരത്തിന്റെ അടുത്തേക്ക് നീങ്ങി . രാമുവിനെ കാര്യം ധരിപ്പിച്ചു . ചടങ്ങുകള് തീര്ത്ത് അവര് അങ്ങോട്ട് തിരിച്ചു . അമ്മയുടെയും അനിയത്തിയുടെയും ബന്ധുക്കളുടെയും അലര്ച്ച രാമുവിന്റെ ചെവിയില് മുഴങ്ങി . അവന് ഒന്ന് ഉറക്കെ കരയാന് പോലും കഴിഞ്ഞില്ല . ആണായി പോയില്ലേ . എവിടെയോ എഴുതിവെച്ച നിയമം .

കാലന് വിസ ശരിയാക്കിയ ആളെ ഭൂമിയില് സംസ്കരിക്കാനുള്ള ചീട്ടും വാങ്ങി ഊഴവും കാത്ത് അവര് നിന്നു .

അകത്ത് അപ്പോള് മറ്റൊരു മൃതദേഹം എരിയുകയാണ്. മനുഷ്യന്റെ ഓരോ കണ്ടുപിടുത്തങ്ങളെ....!!

എടുക്കാംജോലിക്കാരന് ആജ്ഞാപിച്ചു

അച്ഛനെ യന്ത്രത്തിലേക്ക് കയറ്റുന്നത് കണ്ടപ്പോ രാമു നിയന്ത്രണം വിട്ട് കരഞ്ഞു . പെണ്ണുങ്ങള് ഇല്ലാഞ്ഞത് ഭാഗ്യം . ഇല്ലെങ്കില് എന്തായേന്നെ ആണ്ണിന്റെ മാനം ?

ചന്ദന മുട്ടി കൊണ്ട് അച്ഛനെ സംസ്കരിക്കണം എന്നായിരുന്നു എനിക്ക്രാമു സങ്കടത്തോടെ കൂട്ടുകാരോട് പറഞ്ഞു

വീരപ്പന്മാരാരും വാല്മീകിയാവാത്തതിനാല് ചന്ദനം അമ്പലത്തില് പോലും കിട്ടാനില്ല എന്ന വസ്തുത പാവം രാമുവിനുണ്ടോ അറിയുന്നു .

എനിക്ക് അതല്ലടാ , രാമുവിന്റെ ബാങ്ക് ആണ് എരിയുന്നത്, ഇനി അവന് എന്ത് ചെയ്യുമോ ആവൊ ?” കൂട്ടുകാരില് ഒരാള് പരസ്പരം പങ്കുവെച്ചു. സത്യസന്ധമായ വേവലാതി .

ചടങ്ങുകളൊക്കെ തീര്ത്ത് ,കുളിച്ച് ശുദ്ധിയായി അവര് വീടെത്തി . കഴിക്കാന് ചൂട് ഇഡലിയും സാമ്പാറും റെഡി .

ഭക്ഷണം വേണ്ടെന്നു പറഞ്ഞ രാമുവിനെ എല്ലാരും ചേര്ന് ആശ്വസിപിച്ചു . അകത്ത് തളര്ന് അവശരായ അമ്മയേയും അനിയത്തിയെയും അവന് കഴിയുന്ന പോലെ സമാധാനിപ്പിച്ചു .

മണിക്കൂറുകള് കൊണ്ട് മരണ വീടിന്റെ മുഖച്ചായ മാറി . വീടിന്റെ അകത്തളങ്ങളില് തിങ്ങി നിറഞ്ഞ മൂകാന്തരീക്ഷത്തെ ബുധനാഴ്ച്ചത്തേക്കും ശനിയാഴ്ച്ചത്തേക്കും മാത്രം ഒതുക്കി അവര് ചിരിക്കാന് ശ്രമിച്ചു . ചിലര് വിജയിച്ചു , മറ്റു ചിലര്‍ …..

മരണമെന്ന ഭീകരനെ കണ്ട് നാം ഭയക്കുന്നുണ്ടോ? ഉണ്ടെങ്കില് തന്നെ ആരൊക്കെ? എത്ര നേരത്തേക്ക് ? നഷ്ടം ആര്ക്കാണ്? ഓരോ മിനിറ്റിലും ഭയന്നു ജീവിക്കുന്ന നമ്മെ മരണം എത്രത്തോളം ഭയപ്പെടുത്താനാണ്? പ്രശസ്ത്തന്റെ മരണം നാടിനു മാധ്യമങ്ങള്വക ആഘോഷമാണ്. രാഷ്ട്രീയക്കാരന്മരിച്ചാല്ബലേ ഭേഷ് "ഹര്ത്താലിന്റെ സ്വന്തം നാടിനു" ഒരു ഒഴിവു കൂടി. ഒരു കോഴിയും ഫുള്ളും വ്യാജ സീഡിയും കൂടി ആയാല്കുശാല് . അല്ലാത്തവര് ഭാഗ്യം ചെയ്തവരും?.

അവര് ചിരിക്കാന് ശ്രമിച്ചു , കണ്ണീര് മറക്കാനും . ഒന്നിച്ചു ഭക്ഷണം കഴിച്ചു . പുറത്ത് അപ്പോള് മഴ പെയ്യുന്നുണ്ടായിരുന്നോ? ഉണ്ട്പെയ്യുന്നുണ്ട് , പെയ്യണം . പ്രകൃതിക്ക് കളങ്കമില്ലലോ …..

.............അഖില്‍............

3 comments:

Raghu VN said...

super da...In this world of chaos, nothing is impossible. Quite relevant thought expressed in a funny way..keep writing..

Sincerely,

Raghu

Unknown said...

da aaki........ninne kaanunnathu pole alla ennu eniku pande thonniyathaa.. u r an owner of great thoughts, ideas & emotions... dnt get upset & paused with ur skills & ideas..keep on writing.. u have miles & miles 2 go before u sleep....
"An invasion of an army can be resisted but an invasion of ideas can't be resisted."... Ideas are something that comes like a fireman-too late.. but i dnt think now u r too late.. u r at the right time.. u can utilize it in a better & effective manner...
best of luck aliyaaa...

sunny said...

a satire with a good sense
you should continue writing great work my dear friend